04:50am 07 September 2026
NEWS
ഗ്രന്ഥശാല ദിനാചരണം
14/09/2025  09:35 PM IST
nila
ഗ്രന്ഥശാല ദിനാചരണം

കോടുകുളഞ്ഞി പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. രാവിലെ പതാക ഉയർത്തി.
ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സലിം പടിപ്പുരക്കൽ (പ്രസിഡന്റ്), ടി ടി ഷൈലജ (വൈ:പ്രസിഡന്റ്), പി. ആർ വിജയകുമാർ ( സെക്രട്ടറി) ടി. കെ സുഭാഷ് ( ജോ: സെക്രട്ടറി), എന്നിവരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം 
മഞ്ജുളാ ദേവി പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ: രാജൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ ഫിലിപ്പ് , ടി മാത്യു, ഡേവിഡ് ചെറിയാൻ, രമണി. ബി.നായർ, മാത്യു രാജൻ എന്നിവർ ആശംസകൾ നേർന്നു
പ്രൊഫ.കെ ജി.നാരായണപിള്ള 400ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് സംഭാവനയായി നൽകി, വൈകിട്ട് അക്ഷരദീപം തെളിയിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.